
ബാല്യം
പകലിലോര്മയില്
തെളിഞ്ഞ താരമായി
പുനര്‍ജനിക്കുന്നു ,
മധുരമൂറുന്ന
കുറുക്കന് മാങ്ങകള്‍ .
നിറങ്ങള്‍ ചാലിച്ച
കവിളിതലുകള്
ഇവിടെയെങ്കിലും.
പ്രിയ സഖി,
നിന്റെ
കുറുമ്പ് മാത്രമേ
ദഹിക്കാതിപ്പോഴും
തിളച്ചിരിപ്പുള്ളൂ ...

കൗമാരം
പ്രണയിനി
നിന്റെ
കവിളില്‍ മൊട്ടിട്ട
ചിരിമലരുകള്‍
കുളിരായ് പെയ്യുന്നേന്
ഹൃദയ മധ്യത്തില്‍.
ഹൃദയതീരത്തെ
ഒഴിഞ്ഞ കോണിലൂട-
കലെ സായാഹ്ന
ചെമപ്പ് കാണുമ്പോള്‍.
ഗാര്‍ഹസ്ഥ്യം
പ്രിയതമേ
നിന്റെ
കറുത്ത പൂമുഖം
വിടര്‍ന്നു കാണുവാന്‍
കൊതിവരുന്നുള്ളില്
ഒരിക്കലെങ്കിലു -
മിനിയൊരിക്കലും
സഹിക്കാനാവില്ല
കനലിലൂതിയ
നെരിപ്പോടിന് താപം .
ഹൃദയ ഭിത്തിയി -
ലൊരു മഴത്തുള്ളി
ഹിമ ദൃടതയാല്
തറഞ്ഞു കേറുമ്പോള്‍
പ്രിയ സഖി എന്റെ
കറുത്ത നോട്ടങ്ങള്‍
കനലിലാക്കാതെ
സഹിപ്പതെങ്ങനെ .
നിന്റെ
പഴയ പാട്ടിലെ
വളകിലുക്കങ്ങള്
അരിച്ചു കേറുന്നെന്
തലച്ചോറാകെയും.
പൊടുന്നനെയെന്റെ
ഹൃദയമാകെയും
തിരകള്‍ നീങ്ങിയ
കട ലിടുക്കിലൂ -
ടൊഴുകി നീങ്ങുന്നു .
പഴയ പാട്ടിലെ
വളകിലുക്കങ്ങള്
അരിച്ചു കേറുന്നെന്
തലച്ചോറാകെയും.
പൊടുന്നനെയെന്റെ
ഹൃദയമാകെയും
തിരകള്‍ നീങ്ങിയ
കട ലിടുക്കിലൂ -