
വെയില് നക്കിത്തുടച്ച ഒരു കുന്നിന് മുകളില്‍ ആണെന്റെ വീട് .
കിണര്‍ താഴെ വയലില്‍ .
വെള്ളം കുടിക്കാന്‍ കുന്നിറങ്ങി താഴെ വയലില്‍ എത്തണം .
വെള്ളം കുടിച്ച് കുന്നു കയറി മുകളില്‍ എത്തുമ്പോഴേക്കും വീണ്ടും ദാഹിക്കും.
വീണ്ടും കുന്നിറങ്ങി താഴേക്ക്.......ദാഹമകറ്റി വീണ്ടും മുകളിലേക്ക് .......
പിന്നെയും ദാഹം ......കുന്നിറക്കം, ...കയറ്റം....പക്ഷെ ....
ദാഹം ...വീണ്ടും വീണ്ടും .....
വീണ്ടും കുന്നിറങ്ങി താഴേക്ക്......
എന്നിട്ടും നിങ്ങള്‍ പറയുന്നു ഞാന്‍ വെള്ളത്തിന് അഡിക്റ്റ് ആണ് എന്ന്!!!