
ലോകത്തിലെ ഏറ്റവും വലിയ നീര് തടാകം
നിന്റെ നീള് മിഴികളാണെന്നും,
ഏറ്റവും മഴ പെയ്യുന്നിടം
നിന്റെ കവിള് തടങ്ങളി ലാണെന്നും,
ഏറ്റവും തണുപ്പ് ഉള്ളത്
നിന്റെ ചുണ്ടുകള്ക്കാണെന്നും
ഞാന്‍ പറഞ്ഞിട്ടുണ്ട് .
പക്ഷെ ,
ലോകത്തിലെ ഏറ്റവും വലിയ തരിശുനിലം
നിന്റെ മനസാണെന്ന്
ഞാന്‍ അറിഞ്ഞതേയില്ല .....
എന്റെ ഉള്ളിലൊരു കടലുണ്ടെന്നു പറയാന്‍
നിന്നെ പിന്നീട് കണ്ടതുമില്ലല്ലോ .......